09 June, 2019 12:11:09 PM


അയൽവീട്ടിൽ കളിക്കുകയായിരുന്ന 12 വയസ്സുകാരി ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ



പന്തളം: അയൽവീട്ടിൽ കളിക്കുകയായിരുന്ന 12 വയസ്സുകാരി ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ. പന്തളം തെക്കേക്കര പാറക്കര മടക്കവിള ആരോമൽ ഭവനിൽ സത്യന്റെ മകൾ അമൃതയെ (12) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്.  ഷാൾ കഴുത്തിൽ കുരുങ്ങിയ നിലയിൽ അയൽ വീട്ടിലാണ് അമൃതയെ കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. ഇന്നലെ വൈകിട്ട് 5.30 നാണ് സംഭവം. അടുത്ത വീട്ടിലെ കുട്ടികളുമായി കളിക്കുകയായിരുന്നു. പിന്നീട് കട്ടിലിൽ മരിച്ചു കിടക്കുന്നതാണ് കണ്ടത്. മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ പരാതിപ്പെട്ടു. തട്ട എൻഎസ്എസ് ഹയർ സെക്കൻഡറി സ്കൂളിലെ 8–ാം ക്ലാസ് വിദ്യാർഥിനിയാണ്. മാതാവ്: സുജ. സഹോദരൻ. ആരോമൽ.



Share this News Now:
  • Google+
Like(s): 1596