09 June, 2019 09:38:58 AM


ബാലഭാസ്കറിന്‍റെ മരണം: കാര്‍ ഓടിച്ചത് അര്‍ജുന്‍ തന്നെ; ഫോറന്‍സിക് റിപ്പോര്‍ട്ട് പുറത്ത്



തിരുവനന്തപുരം: ബാലഭാസ്കറിനെയും മകളെയും മരണത്തിലേക്ക് തള്ളിവിട്ട അപകടം നടക്കുമ്പോള്‍ കാര്‍ ഓടിച്ചിരുന്നത് അര്‍ജുനാണെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്. ആരാണ് അപകടസമയത്ത് വണ്ടി ഓടിച്ചത് എന്ന കാര്യത്തില്‍ ധാരാളം അഭ്യൂഹങ്ങള്‍ നിലനില്‍ക്കുന്നുണ്ടായിരുന്നു. അര്‍ജുനാണ് കാറോടിച്ചതെന്ന് ലക്ഷ്മിയും ചില സാക്ഷികളും പറഞ്ഞിരുന്നു. എന്നാല്‍ അര്‍ജുന്‍ ഇത് നിഷേധിക്കുകയും ബാലുച്ചേട്ടനാണ് വണ്ടി ഓടിച്ചതെന്നുമായിരുന്നു മൊഴി നല്‍കിയത്. 


അര്‍ജുന്‍റെ പരിക്കുകളുടെ അടിസ്ഥാനത്തിലാണ് കണ്ടെത്തല്‍. ഫോറന്‍സിക് റിപ്പോര്‍ട്ട് ക്രൈബ്രാഞ്ച് ഡി.വൈ.എസ്.പി കെ.ഹരികൃഷ്ണന് ഫോറന്‍സിക് അധികൃതര്‍ നല്‍കി. ആരാണ് കാറോടിച്ചത് എന്ന് ഇപ്പോള്‍ വ്യക്തമായിരിക്കുകയാണ്. അര്‍ജുന്‍ ഒളിവിലാണ്. സ്വര്‍ണക്കടത്തു കേസില്‍ പ്രകാശ് തമ്പി അറസ്റ്റിലായതോടെയാണ് ബാലഭാസ്കറിന്‍റെ മരണത്തില്‍ ഇവര്‍ക്ക് വല്ല പങ്കുണ്ടോയെന്ന സംശയം ഉയര്‍ന്ന് വന്നത്. ബാലഭാസ്കറിന്‍റെ കുടുംബവും മരണത്തില്‍ ദുരൂഹത ആരോപിച്ച്‌ രംഗത്ത് വന്നിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K