02 June, 2019 03:08:41 PM


ബന്ധുവിനെ പ്രണയിച്ച യുവാവിന്‍റെ കയ്യും കാലും അടിച്ചൊടിച്ചു; തലകീഴായി കെട്ടിയിട്ട് മൂത്രം കുടിപ്പിച്ചു



പെരിന്തൽമണ്ണ: ബന്ധുവിനെ പ്രണയിച്ച യുവാവിനോട് അരുംക്രൂരത. മലപ്പുറത്ത് പെരിന്തല്‍മണ്ണയിലാണ് മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം നടന്നത്. പാതായിക്കര ചുണ്ടപ്പറ്റ നാഷിദ് അലിയെയാണ് അതിക്രൂരമായി മര്‍ദ്ദിച്ച് ആളൊഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിച്ച് കടന്നത്. കയ്യും കാലും ഇരുമ്പുവടികൊണ്ട് അടിച്ചൊടിച്ചതിനു ശേഷം തലകീഴായി കെട്ടിത്തൂക്കി മൂത്രം കുടിപ്പിച്ചു.


യുവാവിന്റെ ശരീരം മുഴുവന്‍ കത്തികൊണ്ട് മുറിവേല്‍പ്പിച്ചതായും, കാലില്‍ പൊള്ളലേല്‍പ്പിക്കുകയും ചെയ്ത യുവാവ് പെരിന്തല്‍മണ്ണയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. കഴിഞ്ഞ ദിവസം രാവിലെ ആറുമണിയോടെയാണ് നാഷിദ് അലിയെ വീട്ടില്‍ നിന്നും വിളിച്ചിറക്കി ക്രൂരമായി മര്‍ദ്ദിച്ചത്. പെണ്‍കുട്ടിയുടെ കസിനും സുഹൃത്തുക്കളുമാണ് മര്‍ദ്ദനത്തിന് പിന്നില്‍ എന്ന് യുവാവ് പറയുന്നു. സംഭവത്തില്‍ പെരിന്തല്‍മണ്ണ പോലീസ് കേസെടുത്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K