23 May, 2019 10:42:49 AM


പത്തനംതിട്ടയില്‍ ആന്‍റോ ആന്‍റണി; ബിജെപി മൂന്നാം സ്ഥാനത്ത്



പത്തനംതിട്ട : പത്തനംതിട്ടയില്‍ കോണ്‍ഗ്രസിലെ ആന്‍റോ ആന്‍റണി 44613 വോട്ടുകള്‍ക്ക് വിജയിച്ചു. സിപിഎമ്മിലെ വീണാ ജോര്‍ജ് ആണ് രണ്ടാം സ്ഥാനത്ത്. തുടക്കത്തില്‍ ബിജെപിയിലെ കെ.സുരേന്ദ്രന്‍ ലീഡ് നിലനിര്‍ത്തിയെങ്കിലും പിന്നീട് ആന്‍റോ മുന്നിലെത്തുകയായിരുന്നു. ആകെ 8 സ്ഥാനാര്‍ത്ഥികള്‍ ഉണ്ടായിരുന്നു. നോട്ട അഞ്ചാം സ്ഥാനത്തെത്തി.


ആന്‍റോ ആന്‍റണി (കോണ്‍) - 380089

വീണാ ജോര്‍ജ് (സിപിഎം) - 335476

കെ.സുരേന്ദ്രന്‍ (ബിജെപി) - 295627

ഭൂരിപക്ഷം - 44613

നിയമസഭാ മണ്ഡലങ്ങളിലെ ലീഡ് നില:

കാഞ്ഞിരപ്പള്ളി UDF 9743

പൂഞ്ഞാര്‍ UDF 17929

തിരുവല്ല UDF 3773

റാന്നി UDF 7678

ആറന്മുള UDF 6006

കോന്നി UDF 2404

അടൂര്‍ LDF 46407




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K