18 May, 2019 06:06:58 PM


എം. ജി സര്‍വ്വകലാശാലയില്‍ അഫിലിയേറ്റ് ചെയ്ത ഐ.എച്ച്.ആര്‍.ഡി കോളേജുകളില്‍ ഡിഗ്രി പ്രവേശനം



കോട്ടയം: ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ റിസോഴ്‌സസ് ഡെവലപ്‌മെന്റിന്റെ കീഴില്‍ എം.ജി സര്‍വ്വകലാശാലയില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള കടുത്തുരുത്തി (04829-264177), കട്ടപ്പന (04868-250160), കാഞ്ഞിരപ്പള്ളി (04828206480), കോന്നി (04682349731), മല്ലപ്പള്ളി (04692681426), മറയൂര്‍ (04865253010), നെടുംകണ്ടം(04868-234472), പയ്യപ്പാടി (പുതുപ്പള്ളി) 04812351631, പീരുമേട് (04869232373), തൊടുപുഴ (04862228447), പുത്തന്‍വേലിക്കര (04842-487790) അപ്ലൈഡ് സയന്‍സ് കോളേജുകളില്‍ ഡിഗ്രി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. 


അപേക്ഷാ ഫോറവും പ്രോസ്‌പെക്ടസ്സും  www.ihrd.ac.in  എന്ന വെബ്‌സൈറ്റില്‍ð ലഭിക്കും.  പൂരിപ്പിച്ച അപേക്ഷ പ്രവേശനം ആഗ്രഹിക്കുന്ന കോളേജിലെ പ്രിന്‍സിപ്പാളിന്റെ പേരില്‍ മാറാവുന്ന 350 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് സഹിതം (പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് 150 രൂപ) നല്‍കണം. കോളേജില്‍ðനേരിട്ടും തുക അടയ്ക്കാം. കൂടുതല്‍ð വിവരങ്ങള്‍ അതത് കോളേജുകളില്‍ð നിന്നും ലഭിക്കും. 



Share this News Now:
  • Google+
Like(s): 156