18 May, 2019 05:22:36 PM


ആര്‍പ്പൂക്കരയില്‍ ബൈക്ക് അപകടത്തിൽ പരിക്കേറ്റ അതിരമ്പുഴ സ്വദേശി യുവാവ് മരിച്ചു



അതിരമ്പുഴ: ബൈക്ക് അപകടത്തിൽ പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. അതിരമ്പുഴ വേദഗിരി കിടങ്ങയിൽ ബേബി തോമസിന്‍റെ മകൻ ഡെഫിൻ ബേബി(20)യാണ് മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച മെഡിക്കൽ കോളേജ് - പനമ്പാലം റോഡിൽ കസ്തൂർബാ ജങ്ഷനു സമീപമുള്ള പെട്രോൾ പമ്പിനു സമീപം ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് ഡെഫിന് പരിക്കേറ്റത്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് മരണം സംഭവിച്ചത്. ഫോട്ടോഗ്രാഫറായിരുന്നു ഡെഫിൻ. അമ്മ: സോഫി ബേബി. ശവസംസ്കാരം ഞായറാഴ്ച മൂന്നിന് കോട്ടയ്ക്കപുറം സെൻറ് മാത്യൂസ് പളളി സെമിത്തേരിയിൽ.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K