17 May, 2019 12:30:14 PM


കല്ലറ കണ്ടാലറിയാം കെ.എം.മാണിയുടെ മൃതദേഹത്തോട് അനാദരവ് കാട്ടിയെന്ന് : പി.സി ജോര്‍ജ്


uploads/news/2019/05/308884/p-c-george.jpg


ചേർത്തല : അന്തരിച്ച മുന്‍ കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ കെ.എം. മാണിയുടെ മൃതദേഹത്തോട് അനാദരവ് കാട്ടിയെന്ന കാര്യം അദ്ദേഹത്തിന്റെ മൃതദേഹം സംസ്‌കരിച്ച സ്ഥലം കണ്ടാല്‍ അറിയാമെന്ന് പി.സി ജോര്‍ജ്. ചേര്‍ത്തലയില്‍ എന്‍ഡിഎ യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴായിരുന്നു ജോര്‍ജിന്റെ ഈ പ്രതികരണം.


യോഗത്തില്‍ തനിക്ക് പ്രത്യേകം ആവശ്യങ്ങള്‍ ഒന്നും പറയാനില്ലെന്ന് പറഞ്ഞ ജോര്‍ജ് ജോസ് കെ മാണിയെയും വെറുതെ വിട്ടില്ല. മാണി അത്യാഹിത നിലയില്‍ ആശുപത്രിയില്‍ കിടക്കുമ്പോഴും മകനും മരുമകളും വോട്ടുതേടി അലയുകയായിരുന്നുവെന്ന് ജോര്‍ജ് ആരോപിച്ചു



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K