14 May, 2019 10:10:02 PM


പഞ്ചായത്ത് സ്ട്രീറ്റ് ലൈറ്റിന്‍റെ സോളാർ ബാറ്ററി മോഷ്ടിച്ച മൂവര്‍സംഘം ഈരാറ്റുപേട്ടയില്‍ പിടിയിൽ



ഈരാറ്റുപേട്ട: പൂഞ്ഞാർ വളതൂക്ക് ഭാഗത്ത് പഞ്ചായത്ത് സ്ട്രീറ്റ് ലൈറ്റിന്റെ സോളാർ ബാറ്ററി മോഷ്ടിച്ച കേസിൽ ഈരാറ്റുപേട്ട സ്വദേശികളായ മൂന്നു യുവാക്കൾ പിടിയിൽ. തെക്കേക്കര ഇരപ്പാംകുഴി കോളനി ഇലവുങ്കൽ വീട്ടിൽ സഹീറിന്റെ മകൻ സുൾഫിക്കർ (23), തെക്കേക്കര തൈപ്പറമ്പിൽ വീട്ടിൽ ബഷീറിന്‍റെ മകൻ മുഹ്സിൻ (22), തെക്കേക്കര ഇരപ്പാംകുഴി കോളനി കടുക്കാപ്പറമ്പിൽ വീട്ടിൽ നൗഫലിന്റെ മകൻ അഫ്സൽ (22) എന്നിവരാണ് പിടിയിലായത്. 

ബാറ്ററി മോഷ്ടിച്ച് ഓട്ടോറിക്ഷയിൽ വരികയായിരുന്ന പ്രതികൾ പോലീസ് പട്രോളിംഗ് സംഘത്തെ കണ്ടു വാഹനം ഉപേക്ഷിച്ചു രക്ഷപെടുകയായിരുന്നു. ഈരാറ്റുപേട്ട ഇൻസ്‌പെക്ടർ ബൈജുകുമാർ, എസ്.ഐ അനുരാഗ് എം എച്, എ.എസ്.ഐ ജോസഫ് ജോർജ്ജ്, സി പി ഓ ജസ്റ്റിൻ എന്നിവർ ചേർന്നു പ്രതികളെ അവരവരുടെ വീടുകളിൽ നിന്നും അറസ്റ്റ് ചെയ്യുകയായിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K