14 May, 2019 10:55:04 AM


പ്രചരണത്തിന് പോകും വഴി സണ്ണി ഡിയോളിന്‍റെ കാര്‍ അപകടത്തില്‍പെട്ടു; രക്ഷപെട്ടത് തലനാരിഴയ്ക്ക്




ഗുരുദാസ്പൂര്‍: പഞ്ചാബിലെ ബിജെപി സ്ഥാനാര്‍ത്ഥിയും ബോളിവുഡ് താരവുമായ സണ്ണി ഡിയോളിന്‍റെ കാര്‍ ഇലക്ഷന്‍ പ്രചരണത്തിനിടെ അപകടത്തില്‍പെട്ടു. ഗുരുദാസ്പൂരില്‍ ദേശീയ പാതയില്‍ സോഹാല്‍ എന്ന ഗ്രാമത്തില്‍ വച്ചായിരുന്നു അപകടം. എതിര്‍ ദിശയില്‍ നിന്നും വന്ന കാര്‍ താരത്തിന്‍റെ കാറില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ മറ്റ് രണ്ട കാറുകള്‍ കൂട്ടി ഇടിക്കുകയും സണ്ണിയുടെ കാര്‍ നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിക്കുകയും ടയര്‍ പൊട്ടിത്തെറിക്കുകയും ചെയ്തു.


അപകടത്തില്‍പെട്ട മൂന്ന് കാറുകള്‍ സണ്ണിയുടെ സംഘത്തിലേതായിരുന്നു. തിരഞ്ഞൈടുപ്പിന് മുന്നോടിയായി പ്രചരണത്തിനായി ഫത്തേഗഡ് ചുരിയാനിലേക്കുള്ള യാത്രാമധ്യേ ആയിരുന്നു സണ്ണി ഡിയോളും സംഘവും. എന്നാല്‍ അപകടത്തില്‍ ആര്‍ക്കും പരിക്കില്ലെന്നും പോലീസ് അറിയിച്ചു. ഗുരുദാസ്പൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ നിന്നുമാണ് സണ്ണി ഡിയോള്‍ മത്സരിക്കുന്നത്. സുനില്‍ ജാഖര്‍ ആണ് കോണ്‍ഗ്രസിന്‍റെ സ്ഥാനാര്‍ത്ഥി



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K