06 May, 2019 03:18:34 PM


സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു



ദില്ലി: സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ഉന്നത വിദ്യാഭ്യാസത്തിനുള്ള അഡ്മിഷന് സൗകര്യം ലഭിക്കുന്നതിനു വേണ്ടിയാണു ഫലപ്രഖ്യാപനം നേരത്തേയാക്കിയതെന്ന് സിബിഎസ്ഇ അറിയിച്ചു. 18,27,472 വിദ്യാർഥികളാണ് പത്താംക്ലാസ് പരീക്ഷയ്ക്ക് ഇത്തവണ റജിസ്റ്റർ ചെയ്തത്. 


മേയ് 2 വ്യാഴാഴ്ച സിബിഎസ്ഇ 12–ാം ക്ലാസ് പരീക്ഷാ ഫലങ്ങൾ പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയിലും വിദേശത്തുമായി 6000 കേന്ദ്രങ്ങളില്‍ ഫെബ്രുവരി 21 മുതൽ മാർച്ച് 29 വരെയാണു സിബിഎസ്ഇ പരീക്ഷകൾ നടത്തിയത്. cbseresults.nic.in, cbse.nic.in എന്നീ സൈറ്റുകളില്‍ ഫലം ലഭ്യമാകും. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K