01 May, 2019 07:20:34 PM


കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയില്‍ രോഗിയായ പതിനൊന്നു വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമം



തിരുവനന്തപുരം: കഴക്കൂട്ടത്തെ സിഎസ്ഐ മിഷൻ ആശുപത്രിയില്‍ രോഗിയായ പതിനൊന്നു വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമം. ചൊവ്വാഴ്ച ഉച്ചയോടെ ആണ് സംഭവം.ആശുപത്രിയിലെ പേ വാര്‍ഡില്‍ ചികില്‍സയിലായിരുന്ന പെണ്‍കുട്ടിക്ക് നേരെയാണ്  അഞ്ജാതന്‍റെ പീഡന ശ്രമം ഉണ്ടായത്. കുട്ടിക്ക് ഒപ്പം ഉണ്ടായിരുന്ന അമ്മ ലാബില്‍ പോയതിന് തൊട്ടുപിന്നാലെ മുറിയിലെത്തിയ യുവാവ് കുട്ടിയെ കടന്ന് പിടിക്കുകയായിരുന്നു. 

പെണ്‍കുട്ടിയുടെ വസ്ത്രങ്ങള്‍ ഇയാള്‍ വലിച്ചു കീറി. എന്നാല്‍ കുട്ടി നിലവിളിച്ചതോടെ ഇയാള്‍ ഇറങ്ങി ഓടുകയായിരുന്നു. ലാബിലേക്ക് പോയ അമ്മ തിരികെ എത്തിയപ്പോള്‍ ആണ് പീഡന ശ്രമം പുറത്തറിയുന്നത്. രക്ഷിതാക്കളുടെ പരാതിയില്‍ പൊലീസ് കേസെടുത്തു. 25 വയസ് പ്രായം തോന്നിക്കുന്ന ആളാണ് ഉപദ്രവിച്ചതെന്നാണ് കുട്ടിയുടെ മൊഴി. ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K