01 May, 2019 07:09:22 PM


കോഴിക്കോട് പുതുപ്പാടിയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് വിനോദയാത്രയ്ക്ക് പോയ യുവാവ് മരിച്ചു



കോഴിക്കോട്: വിനോദയാത്രയ്ക്ക് പോയ യുവാവ് ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് മരിച്ചു. കോഴിക്കോട് ഫറോക്ക് ചുങ്കം മങ്കുയിപൊറ്റയില്‍ ഹബീബ് റഹ്മാനാണ് മരിച്ചത്. പുതുപ്പാടി 26 -ാം മൈലില്‍ ബുധനാഴ്ച പുലർച്ചെയായിരുന്നു അപകടം. പുലര്‍ച്ചെ വീട്ടില്‍ നിന്നിറങ്ങിയ ഹബീബ് 26-ാം മൈലില്‍ വച്ച് എതിരെ വന്ന ബൈക്കിലിടിയ്ക്കുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റ ഹബീബ് റഹ്മാനെ കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും പുലര്‍ച്ചെ മൂന്നു മണിയോടെ മരണം സംഭവിക്കുകയായിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K