27 April, 2019 01:28:24 PM


ബിജെപി വോട്ടു മറിച്ചെന്നൊക്കെ പറയുന്നത് പരാജയഭീതികൊണ്ടെന്ന് മുരളീധരന്‍



വടകര: ബിജെപി വോട്ടു മറിച്ചെന്നൊക്കെ പറയുന്നത് പരാജയഭീതികൊണ്ടെന്ന് വടകരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരന്‍. ന്യൂനപക്ഷ ഏകീകരണം യുഡിഎഫിനെ തുണയ്ക്കുമെന്നും കൊലപാതക രാഷ്ട്രീയത്തിനെതിരായുള്ള വികാരം വടകരയിലുണ്ടായെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്തെ പൊതുവിലെ സാഹചര്യം യുഡിഎഫിന് അനുകൂലമാണ്.


ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസ് എടുത്ത നിലപാട് ജനങ്ങള്‍ അംഗീകരിച്ചു. അതിനനുസരിച്ച് വോട്ട് ചെയ്യുകയും ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയുടെ നിലപാട് പൊള്ളയാണെണെന്ന് ജനം തിരിച്ചറിഞ്ഞതിന്റെ പ്രതിഫലനം കൂടി തെരഞ്ഞെടുപ്പില്‍ കാണുമെന്നും യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരന്‍ പറഞ്ഞു. ബിജെപി വോട്ട് മറിച്ചു എന്ന സിപിഎം ആരോപണത്തില്‍ത്തെന്നെ അവരുടെ പരാജയ ഭീതി വെളിവാകുന്നുണ്ടെന്നും മുരളീധരന്‍ വ്യക്തമാക്കി



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K