26 April, 2019 07:56:07 PM


ഷെയര്‍ ചാറ്റിലൂടെ ഭാര്യമാരെ പരസ്പരം കൈമാറിയ സംഘത്തിലെ നാല് പേർ അറസ്റ്റിൽ



കായംകുളം: ഷെയര്‍ ചാറ്റിലൂടെ ഭാര്യമാരെ പരസ്പരം കൈമാറിയ സംഘത്തിലെ നാല് പേർ അറസ്റ്റിൽ. കൊല്ലം, ആലപ്പുഴ, പത്തനംതിട്ട സ്വദേശികളാണ് അറസ്റ്റിലായത്. യുവതിയുടെ പരാതിയിലാണ് അറസ്റ്റ്.

കായംകുളം കൃഷ്ണപുരം കാപ്പിൽ മേക്ക്‌ രേവതിയില്‍ കിരണ്‍, കുലശേഖരപൂരം വല്ലാക്കാവ് ചൂലൂര്‍ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന സീതി(39), കൊല്ലം കേരളപുരം മുസ്ലീം പളളിക്ക്‌ സമീപം മയൂഘം വീട്ടില്‍ ഉമേഷ്‌, തിരുവല്ല പായിപ്പാട്‌ സ്വദേശി ബ്ലസ്റിന്‍ എന്നിവരെയാണ്‌ ഡിവൈഎസ്പി ആര്‍ ബിനുവിന്റെ നിര്‍ദ്ദേശാനുസരണം കായാകുളം സി ഐ പി.കെ സാബുവിന്റെ നേതൃതത്തില്‍ പൊലീസ് അറസ്റ്റ്‌ ചെയ്തത്‌. എസ്‌. ഐ. സി. എസ്‌ ഷാരോൺ ഉള്‍പ്പെട്ട സംഘമാണ് പ്രതികളെ കുടുക്കിയത്.

2018 മാര്‍ച്ച് മുതലാണ്‌ കേസിന്‌ ആസ്പദമായ സംഭവം ആരംഭിക്കുന്നതെന്ന് പൊലീസ് പറയുന്നു. കിരൺ ഷെയര്‍ ചാറ്റുവഴി പരിചയപ്പെട്ട കോഴിക്കോട്‌ സ്വദേശിയായ അര്‍ഷാദ്‌ എന്നയാള്‍ കായകുളത്തെത്തി. കിരൺ ഇയാളുടെ ഭാര്യയെ അര്‍ഷാദിന് കൈമാറി.

തുടര്‍ന്ന്‌ ഷെയര്‍ചാറ്റ്‌ വഴി പരിപയപ്പെട്ട സീതിയുടെ വീട്ടില്‍ കിരണ്‍ ഭാര്യയുമായി പോവുകയും ഇരുവരും ഭാര്യമാരെ പരസ്പരം പങ്കൂവയ്ക്കുകയും ചെയ്തു. അതിനുശേഷം ഷെയർ ചാറ്റുവഴി പരിചയപ്പെട്ട ഉമേഷിന്റെയും ബ്ലസ്റ്ററിന്റെയും വീട്ടില്‍ കിരണ്‍ ഭാര്യയുമായി പോയി ശാരീരികബന്ധത്തില്‍ ഏര്‍പ്പെടാന്‍ നിര്‍ബന്ധിച്ചു. എന്നാല്‍ ഭാര്യ എതിര്‍ത്തിനാല്‍ ശ്രമം പരാജയപ്പെട്ടു. തുടർന്നും മറ്റുള്ളവരുമായി ബന്ധപ്പെടാൻ കിരൺ നിർബന്ധിച്ചതോടെയാണ് യുവതി പൊലീസിനെ സമീപിച്ചത്‌.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.2K