26 April, 2019 03:01:38 PM


സുൽത്താൻ ബത്തേരിയിലെ വീട്ടില്‍ സ്ഫോടനം: രണ്ട് പേര്‍ മരിച്ചു; ആത്മഹത്യയെന്ന് സംശയം



കല്‍പ്പറ്റ: വയനാട് സുൽത്താൻ ബത്തേരിയിൽ സ്ഫോടനത്തില്‍ രണ്ട് പേര്‍ മരിച്ചു. നായ്ക്കട്ടി സ്വദേശി അംല, ബെന്നി എന്നിവരാണ് മരിച്ചത്. കോഴിക്കോട് - മൈസൂര്‍ ദേശീയപാതയ്ക്ക് അരികിലായി വീട്ടിൽ ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം. തോട്ടയോ പടക്കമോ പോലുള്ള സ്ഫോടകവസ്തു പൊട്ടിത്തെറിച്ചാണ് മരണമെന്ന് പൊലീസ് പറയുന്നു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. 



Share this News Now:
  • Google+
Like(s): 161