23 April, 2019 02:56:07 PM


വയനാട്ടില്‍ പോളിംഗ് 50 ശതമാനം പിന്നിട്ടു; രാഹുല്‍ വിജയിക്കുമെന്ന് വെള്ളാപ്പള്ളി



കല്‍പ്പറ്റ: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍തിത്ഥ്വം വഴി ദേശീയ ശ്രദ്ധയാകര്‍ഷിച്ച വയനാട് ലോക്സഭാ മണ്ഡലത്തില്‍ അതിശക്തമായ പോളിംഗ്. കഴിഞ്ഞ ഇരുപത് വര്‍ഷത്തിനിടയിലെ ഏറ്റവും മികച്ച പോളിംഗാണ്  ഇന്ന് ഉച്ചവരെ വയനാട് സീറ്റില്‍ രേഖപ്പെടുത്തിയതെന്ന് ജില്ലയിലെ രാഷ്ട്രീയ നേതാക്കള്‍ പറയുന്നു.

ഉച്ചയ്ക്ക് 1.45-ന് പുറത്തു വന്ന ഔദ്യോഗിക കണക്ക് പ്രകാരം 48.06 ശതമാനം പോളിംഗാണ് വയനാട് മണ്ഡലത്തില്‍ രേഖപ്പെടുത്തിയത്. എന്നാല്‍ രണ്ട് മണിയോടെ മണ്ഡലത്തിലെ അന്‍പത് ശതമാനം പേരും വോട്ടു ചെയ്തുവെന്നാണ് അനൗദ്യോഗിക കണക്ക്.


വയനാട്ടില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ ഗാന്ധി വിജയിക്കുമെന്ന് എന്‍എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. മകനും എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ തുഷാറിനൊപ്പം വോട്ട് ചെയ്ത് ഇറങ്ങിയ ശേഷമാണ് വെള്ളാപ്പള്ളിയുടെ പ്രതികരണം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K