23 April, 2019 09:17:37 AM


കൊല്ലത്ത് കള്ളവോട്ട്: പ്രതിഷേധവുമായി വോട്ടര്‍മാര്‍; പൊലീസ് അന്വേഷണം ആരംഭിച്ചു



കൊല്ലം: കൊല്ലത്ത് മാടൻ നട സ്വദേശി മഞ്ജു വോട്ട് ചെയ്യാനെത്തിയപ്പോൾ വോട്ട് മറ്റാരോ ചെയ്തെന്ന് പോളിംഗ് ഓഫീസർ അറിയിച്ചു. കൊല്ലം പട്ടത്താനം സ്കൂളിൽ ബൂത്ത് നമ്പർ 50 ലാണ് കള്ളവോട്ട് നടന്നത്. ഇതോടെയാണ് കള്ള വോട്ട് നടന്നെന്ന് വ്യക്തമായത്. സംഭവത്തെ തുടര്‍ന്ന് പോളിംഗ് ബൂത്തില്‍ ആളുകള്‍ പ്രതിഷേധിച്ചു.

ഇതോടെ ബാലറ്റിൽ വോട്ട് ചെയ്യാൻ അനുവദിക്കാമെന്ന് പ്രിസൈഡിംഗ് ഓഫീസർ അറിയിച്ചു. സംഭവം ഗൗരവതരമെന്ന് കൊല്ലം കളക്ടര്‍ പ്രതികരിച്ചു. വിഷയം പരിശോധിക്കുമെന്നും കളക്ടര്‍ പ്രതികരിച്ചു. കള്ളവോട്ട് ചെയ്ത ആളെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.



Share this News Now:
  • Google+
Like(s): 212