22 April, 2019 06:17:34 PM


പത്ര പരസ്യങ്ങളില്‍ സ്വന്തം ചിത്രം; മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയ്‌ക്കെതിരെ പരാതി



തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയ്‌ക്കെതിരെ പരാതി. പത്ര പരസ്യങ്ങളില്‍ മീണ സ്വന്തം ചിത്രം വെച്ചത് സുപ്രീം കോടതിയുടെ ഉത്തരവ് ലംഘിച്ചാണെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയിലെ അഭിഭാഷകനായ കൃഷ്ണദാസാണ് പരാതി നല്‍കിയത്. സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുടെ പെരുമാറ്റച്ചട്ടം സംബന്ധിച്ചുള്ള സുപ്രീം കോടതി ഉത്തരവ് മീണ ലംഘിച്ചെന്നാണ് പരാതി. പരാതി ടിക്കാറാം മീണയുടെ പക്കല്‍ തന്നെയാണ് ലഭിച്ചിരിക്കുന്നത്. 


ഏപ്രില്‍ 21-ന് മലയാളമടക്കമുള്ള എല്ലാ ഭാഷാ ദിനപത്രങ്ങളിലും നല്‍കിയ പരസ്യത്തില്‍ ടിക്കാറാം മീണയുടെ ചിത്രങ്ങളുണ്ടായിരുന്നു. തെരഞ്ഞെടുപ്പ് സംബന്ധമായ എല്ലാ പരാതികളും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്കാണ് നല്‍കേണ്ടത് എന്നതിനാലാണ് മീണയ്ക്ക് തന്നെ പരാതി നല്‍കിയിരിക്കുന്നത്. ഈ സംഭവം പുറത്താകുന്നതിന് മുന്‍പാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍പിള്ളയെ ടിക്കാറാം മീണ രൂക്ഷമായി വിമര്‍ശിച്ച്‌ രംഗത്തെത്തിയത്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിക്കുന്ന തരത്തില്‍ വിവാദ പരാമശങ്ങള്‍ നടത്തിയ ശേഷം ശ്രീധരന്‍പിള്ള തന്നോട് രണ്ട് തവണ മാപ്പ് പറഞ്ഞിരുന്നെന്ന് ടിക്കാറാം മീണ പറഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K