21 April, 2019 12:59:23 PM


ചടയമംഗലം തെരുവിന്‍ഭാഗത്ത് വീട്ടില്‍ കിടന്ന കാറും സ്കൂട്ടറും അഗ്നിക്കിരയാക്കി



കൊട്ടാരക്കര: ചടയമംഗലം പോരേടം തെരുവിന്‍ഭാഗത്ത് വീട്ടില്‍ കിടന്ന കാറും സ്കൂട്ടറും അഗ്നിക്കിരയായി. രതീഷ് എന്നയാളുടെ വീടിന്‍റെ പോര്‍ച്ചില്‍ കിടന്ന മാരുതി കാറും സ്കൂട്ടറുമാണ് കഴിഞ്ഞ രാത്രി ഒരു മണിയോടെ കത്തിയമര്‍ന്നത്. രതീഷിന്‍റെ ഇരുനിലവീടിനും ഭാഗികമായി കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ആരെങ്കിലും കത്തിച്ചതാണോ തുടങ്ങിയ വിവരങ്ങള്‍ അന്വേഷിച്ചു വരുന്നതായി ചടയമംഗലം പോലീസ് കൈരളി ന്യൂസിനോട് പറഞ്ഞു.





Share this News Now:
  • Google+
Like(s): 126