21 April, 2019 12:12:35 PM


മമ്മൂട്ടിയോടൊപ്പം ഐറ്റം ഡാന്‍സ് ചെയ്യുന്ന സണ്ണി ലിയോണ്‍; ഒപ്പം തുള്ളി ചാടി ആരാധകരും



കൊച്ചി: മമ്മൂട്ടിയോടൊപ്പം ഐറ്റം ഡാന്‍സ് ചെയ്യുന്ന സണ്ണി ലിയോണിന്‍റെ വീഡിയോ വൈറലാവുന്നു. വൈശാഖ് സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം മധുര രാജയിലെ ഒരു ഗാനരംഗത്ത് ബോളിവുഡ് താരം സണ്ണി ലിയോണും അഭിനയിച്ചിട്ടുണ്ട്. തിയേറ്ററില്‍ മമ്മൂട്ടിക്കൊപ്പമുള്ള സണ്ണി ലിയോണിന്‍റെ ഡാന്‍സ് കണ്ട് തുള്ളി തിമിര്‍ക്കുന്ന ആരാധകരുടെ വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. 



ആരാധകര്‍ ആവേശത്തോടെ ഏറ്റെടുത്ത ഡാന്‍സിന്‍റെ വീഡിയോ സണ്ണി ലിയോണും പങ്കു വെച്ചിട്ടുണ്ട്. തിയേറ്ററില്‍ സണ്ണിയുടെ ഗാനത്തിനൊപ്പം ചുവടുവയ്ക്കുന്ന ആരാധകരെയാണ് വിഡിയോയില്‍ കാണാന്‍ കഴിയുക. ഗാനരംഗം എത്തിയപ്പോള്‍തന്നെ ഭൂരിഭാഗം പേരും സീറ്റുകളില്‍ നിന്ന് എഴുന്നേറ്റുകഴിഞ്ഞിരുന്നു. 




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.3K