16 April, 2019 11:21:56 AM


വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ ഭൂരിപക്ഷം കൂട്ടാന്‍ രമേശ് ചെന്നിത്തലയുടെ വക 'ഒരു പവന്‍'



കല്‍പ്പറ്റ: വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ ഭൂരിപക്ഷം കൂടിയാല്‍ രമേശ് ചെന്നിത്തലയുടെ വക ഒരു പവന്‍ സമ്മാനം. രാഹുല്‍ ഗാന്ധിക്ക് മൂന്ന് ലക്ഷത്തിന് മുകളില്‍ ഭൂരിപക്ഷമാണ് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത്. വയനാട് ജില്ലയിലെ സുല്‍ത്താൻ ബത്തേരി, മാനന്തവാടി, കല്‍പ്പറ്റ, കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി എന്നീ നാല് മണ്ഡലങ്ങളില്‍നിന്ന് ഒന്നര ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷമാണ് കണക്കുകൂട്ടുന്നത്. ഈ വിധം കൂടുതല്‍ ഭൂരിപക്ഷം കിട്ടുന്ന നിയോജകമണ്ഡലത്തിന് ഒരു പവൻ സ്വർണ്ണം സമ്മാനം പ്രഖ്യാപിച്ചിരിക്കുകയാണ് രമേശ് ചെന്നിത്തല. ഇതിനിടെ കോൺഗ്രസിന്‍റെ സമ്മാന പദ്ധതിയെ പരിഹസിച്ച് സിപിഎം രംഗത്തെത്തി.



Share this News Now:
  • Google+
Like(s): 309