12 April, 2019 07:02:37 PM


നഗ്നരായി കാറോടിച്ച് മൂന്ന് യുവതികള്‍; പൊലീസ് പുറകേ പാഞ്ഞത് 21 മൈല്‍




ഫ്ലോറിഡ: നഗ്നരായ മൂന്ന് യുവതികള്‍ കാറോടിച്ച് പൊലീസിനെ വട്ടം കറക്കിയത് 21 മൈല്‍. ഫോറിഡയിലാണ് സംഭവം. ഒരാള്‍ വാഹനമോടിക്കുമ്പോള്‍ മറ്റൊരാള്‍ ബാറ്റ് വച്ച് പൊലീസിനെ ഭീഷണിപ്പെടുത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ കുളി കഴിഞ്ഞ തങ്ങള്‍ സണ്‍ ലോഷന്‍ തേച്ച് കാറില്‍ വെയില്‍ കൊള്ളുകയായിരുന്നെന്നും ഈ സമയം പൊലീസ് തങ്ങളെ പിന്തുടരുകയായിരുന്നെന്നും യുവതികള്‍ പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.


ഒയാസിസ് ഷക്കീര മക്ലോണ്‍ (18), ജെന്നി മക്ലോണ്‍ (19), സിസിലിയ എനിക്ക് യോംഗ് (19) എന്നിവരാണ് പൊലീസിനെ കറക്കി കാറോടിച്ചതിന് അറസ്റ്റിലായത്. ഏപ്രില്‍ 11 നായിരുന്നു സംഭവം. നിര്‍ത്താതെ ഓടിച്ചു പോയ കാറിന്‍റെ ടയറുകള്‍ സ്റ്റൺ ഗൺ ഉപയോഗിച്ച് പെട്ടിച്ചാണ് പൊലീസ് യുവതികളെ പിടികൂടിയത്. നിയന്ത്രണം നഷ്ടമായ കാര്‍ മറ്റൊരു പൊലീസ് വാഹനത്തിലിടിച്ചാണ് നിന്നത്. കാറില്‍ നിന്ന് സ്റ്റണ്‍ ഗണും കഞ്ചാവും പിടികൂടി. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K