10 April, 2019 10:30:53 PM


ജനപക്ഷം പാര്‍ട്ടിയുടെ എന്‍ഡിഎ പ്രവേശനം മുന്നണിക്ക് ശക്തിപകരുമെന്ന് തുഷാര്‍ വെള്ളാപ്പള്ളി




കല്‍പ്പറ്റ : പി സി ജോര്‍ജിന്‍റെ കേരള ജനപക്ഷം പാര്‍ട്ടിയുടെ എന്‍ഡിഎ പ്രവേശനം മുന്നണിക്ക് ശക്തിപകരുമെന്നും ഇതോടെ പത്തനംതിട്ടയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്‍ തിളക്കമാര്‍ന്ന വിജയം സ്വന്തമാക്കുമെന്നും തുഷാര്‍ വെള്ളാപ്പള്ളി. പത്തനംതിട്ട പ്രസ്സ് ക്ലബ്ബില്‍ ചേര്‍ന്ന വാര്‍ത്താ സമ്മേളനത്തിലാണ് ജനപക്ഷം എന്‍ഡിഎയുടെ ഭാഗമാകുന്നുവെന്ന് പിസി ജോര്‍ജ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്.



ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിളള, അഖിലേന്ത്യാ സെക്രട്ടറി സത്യകുമാര്‍ എന്നിവരും ജനപക്ഷം സെക്കുലര്‍ നേതാക്കളും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു. ജനപക്ഷത്തിനൊപ്പം കാമരാജ് കോണ്‍ഗ്രസ്, ശിവസേന, എഐഎഡിഎംകെ, ജെഡിയു, ഡിഎല്‍പി എന്നീ രാഷ്ട്രീയ പാര്‍ട്ടികള്‍ കൂടി ബിജെപി മുന്നണിയില്‍ ചേര്‍ന്നു.



Share this News Now:
  • Google+
Like(s): 121