10 April, 2019 09:05:27 AM


ദുഖമുണ്ടെങ്കിലും ശല്ല്യമൊഴിഞ്ഞ് കിട്ടിയെന്ന് ചിന്തിക്കുന്ന മകന്‍'; മാണിയെ അവഹേളിച്ച സിപി സുഗതനെതിരെ രോക്ഷം




ആലപ്പുഴ: കെ എം മാണിയുടെ വിടവാങ്ങലിൽ രാഷ്ട്രീയ വൈര്യം മറന്ന് അനുശോചന പ്രവാഹമാണ് എല്ലായിടത്തുനിന്നും ഉയരുന്നത്. എന്നാല്‍ സിപിഎം നേതാവായ സി.പി.സുഗതന്‍ ഫേസ്ബുക്കില്‍ കുറിച്ച വാക്കുകള്‍ ഏവരെയും ചൊടിപ്പിച്ചിരിക്കുകയാണ്. കെ.എം മാണിയുടെ മരണ വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെയാണ് വിവാദ കുറിപ്പുമായി സി പി സുഗതനെത്തിയത്. 'ദുഖമുണ്ടെങ്കിലും ശല്ല്യമൊഴിഞ്ഞ് കിട്ടിയെന്ന് ചിന്തിക്കുന്ന മകന്‍' എന്നാണ് സുഗതന്‍ ഫേസ്ബുക്കില്‍ കുറിച്ചത്.


മാണിയെയും മകൻ ജോസ് കെ മാണിയേയും ഉദ്ദേശിച്ചുള്ള സുഗതന്റെ പോസ്റ്റിന് പിന്നാലെ വന്‍ രോക്ഷമാണ് ഉയര്‍ന്നത്. അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടെങ്കിലും അത് പ്രകടിപ്പിക്കേണ്ട സമയം ഇതല്ലെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. സംഭവം വിവാദമായതോടെ പോസ്റ്റ് പിന്‍വലിച്ച് സുഗതന്‍ തടിതപ്പി. എന്നാല്‍ പോസ്റ്റിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ വ്യാപകമായി പ്രചരിച്ചു. സിപിഎം നടത്തിയ വനിത മതിലിന്റെ മുഖ്യ സംഘാടകരില്‍ ഒരാളായിരുന്നു സിപി സുഗതന്‍



Share this News Now:
  • Google+
Like(s): 293