09 April, 2019 11:37:48 AM


എറണാകുളത്ത് രണ്ട് അപകടങ്ങളില്‍ കന്യാകുമാരി സ്വദേശികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു

കൊച്ചി: എറണാകുളത്ത് നിര്‍ത്തിയിട്ട ലോറിക്ക് പിന്നില്‍ മറ്റൊരു ലോറി ഇടിച്ചു രണ്ടുപേര്‍ മരിച്ചിരുന്നു. കന്യാകുമാരി സ്വദേശികളായ വര്‍ഗീസ്, ജോണ്‍ എന്നിവരാണ് മരിച്ചത്. വെള്ളറടയില്‍നിന്ന് പെരുമ്പാവൂരിലേക്ക് താടിയുമായി വന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്. ഈ ലോറിയിലെ ഡ്രൈവറും ക്ളീനറുമാണ് മരിച്ചത്. എറണാകുളം നെട്ടൂരില്‍ വെച്ചാണ് അപകടം നടന്നത്.


അതിനിടെ മരടില്‍ അമിത വേഗത്തില്‍ എത്തിയ കാറിടിച്ച്‌ വഴിയാത്രക്കാരന്‍ മരിച്ചു. മരടിലെ പഴയ സിനി തീയറ്ററിന് മുമ്പില്‍ ഉണ്ടായ അപകടത്തില്‍ വണ്ടിപ്പെരിയാര്‍ പഴയ പാമ്പനാര്‍ സ്വദേശി രമേശന്‍ പി കെ ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ശലഞ്ച് രാജ്, ശിവപ്രസാദ് എന്നിവര്‍ക്ക് അപകടത്തില്‍ പരിക്കേറ്റിട്ടുണ്ട്.



Share this News Now:
  • Google+
Like(s): 154