09 April, 2019 11:32:22 AM


പ്രത്യേക മതത്തിന്‍റെ സ്ഥാപനമാണെന്ന തെറ്റിദ്ധാരണ; കാത്തലിക് സിറിയന്‍ ബാങ്കിന്‍റെ പേര് മാറ്റുന്നു



തൃശ്ശൂര്‍: പ്രത്യേക മതത്തിന്‍റെ സ്ഥാപനമാണെന്ന തെറ്റിദ്ധാരണയില്‍ പല ബിസിനസ് ഡീലുകളും നഷ്ടമാകുന്നു എന്ന് ആരോപണം കാത്തലിക് സിറിയന്‍ ബാങ്കിന്‍റെ പേര് മാറ്റുന്നു. പ്രാഥമിക ഓഹരി വില്‍പനയ്ക്ക് മുന്നോടിയായാണ് പേര് മാറ്റം. പുതിയ പേര് സിഎസ്ബി ബാങ്ക് ലിമിറ്റഡ് എന്നായിരിക്കും.


ബാങ്കിന്‍റെ 51 ശതമാനം ഓഹരികള്‍ ഈയിടെ കനേഡിയന്‍ കമ്പനിയായ 'ഫെയര്‍ഫാക്‌സ്' ഏറ്റെടുത്തിട്ടുണ്ട്. ഈ സാഹചര്യത്തില്‍ വിദേശ നിക്ഷേപ പരിധി 74 ശതമാനമായി ഉയര്‍ത്താനും ബാങ്ക് അനുമതി തേടി. സെപ്റ്റംബറിന് മുമ്പ് ഓഹരികള്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളില്‍ ലിസ്റ്റ് ചെയ്യാനൊരുങ്ങുന്ന ബാങ്ക് പേര് മാറ്റത്തിന് അനുമതി തേടി ഓഹരി ഉടമകള്‍ക്ക് കത്തയച്ചിട്ടുണ്ട്.



Share this News Now:
  • Google+
Like(s): 297