09 April, 2019 10:48:41 AM


വിവരങ്ങൾ മറച്ചു വെച്ചു; രാഘവന്‍ മത്സരിക്കുന്നത് വിലക്കണമെന്ന് എല്‍ഡിഎഫ്



കോഴിക്കോട്: നാമനിർദേശ പത്രികയിൽ വിവരങ്ങൾ മറച്ചുവച്ചെന്ന് കാട്ടി എം.കെ. രാഘവനെതിരെ എൽഡിഎഫ് പരാതി നൽകി. രാഘവൻ പ്രസിഡന്‍റ് ആയിരുന്ന സൊസൈറ്റിയിലെ വിവരങ്ങള്‍ മറച്ചുവെച്ചുവെന്നാണ് ആരോപണം. അഗ്രിൻ കോ സൊസൈറ്റിയിലെ റവന്യു റിക്കവറിയുടെ വിവരങ്ങൾ നാമനിര്‍ദേശ പത്രികയില്‍ വ്യക്തമാക്കിയിട്ടില്ലെന്നാണ് എല്‍ഡിഎഫ് ആരോപിക്കുന്നത്.


29 കോടി 22 ലക്ഷത്തി 32 ആയിരം രൂപ അഗ്രിൻ കോയ്ക്ക് കടബാധ്യതയുണ്ട്. എല്‍ഡിഎഫിനു വേണ്ടി മണ്ഡലം സെക്രട്ടറി അഡ്വ പി.എ. മുഹമ്മദ് റിയാസാണ് റിട്ടേണിംഗ് ഓഫീസർക്ക് പരാതി നൽകിയത്. നാമനിർദ്ദേശ പത്രിക റദ്ദ് ചെയ്ത് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് വിലക്കണമെന്നാണ് പരാതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്



Share this News Now:
  • Google+
Like(s): 60