08 April, 2019 04:15:28 PM


കോൺഗ്രസ് നേതാക്കൾ തവളയെപ്പോലെ - സിപിഎം പോളിറ്റ് ബ്യുറോ അംഗം ബൃന്ദ കാരാട്ട്



തിരുവനന്തപുരം: കോൺഗ്രസ് നേതാക്കൾ തവളയെപ്പോലെയെന്ന് സിപിഎം പോളിറ്റ് ബ്യുറോ അംഗം ബൃന്ദ കാരാട്ട്. കോൺഗ്രസിലുളള പല നേതാക്കളും ബിജെപിയിലേക്ക് പോകുകയാണ്. ബിജെപിയുടെ ജനപ്രതിനിധികളിൽ 121 പേർ കോൺഗ്രസിൽ നിന്ന് പോയവരാണെന്നും ബൃന്ദ കാരാട്ട് ആരോപിച്ചു. പാറശാലയില്‍ എൽഡിഎഫിന്‍റെ വനിതാ കൺവെൻഷനില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവര്‍.

ഇന്ത്യയുടെ ആത്മാവിനെ തകർത്ത ഭരണം ആണ് മോദിയുടേത്. ഭിന്നിപ്പിച്ച് ഭരിക്കുകയാണ് അവരുടെ രീതിയെന്നും ഇത് കൊണ്ട് ആർക്കും നേട്ടമുണ്ടാകുന്നില്ലെന്നും ബൃന്ദാ കാരാട്ട് പറഞ്ഞു. ഭരണഘടനയെയും ജനാധിപത്യത്തെയും സംരക്ഷിക്കാൻ ബിജെപിയെ പരാജയപ്പെടുത്തേണ്ടതുണ്ട്. ഈ തെരഞ്ഞെടുപ്പ് ഏറ്റവും വിഷം ഉള്ളവരിൽ നിന്ന് ഇന്ത്യയെ രക്ഷപ്പെടുത്താൻ ആണ്. ഇടത് പക്ഷം ശക്തമായാലെ കർഷകരുടെ ദുഖം പരിഹരിക്കാൻ ഉള്ള പദ്ധതികൾ നടപ്പിലാകൂ. സ്ത്രീകളുടെ ആവശ്യങ്ങളും ആദിവാസി ക്ഷേമവും പരിഗണനയിൽ വരാൻ ഇടത് പക്ഷം ശക്തമാകണമെന്നും  ബൃന്ദാ കാരാട്ട് പറഞ്ഞു. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K