07 April, 2019 11:33:37 AM


സു​രേ​ഷ്ഗോ​പി​യു​ടേ​ത് ച​ട്ട​ലം​ഘ​നം; ജില്ലാ ക​ള​ക്ട​റെ ച​ട്ടം പ​ഠി​പ്പി​ക്കേ​ണ്ട - മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ര്‍ ടി​ക്കാ​റാം മീ​ണ




തി​രു​വ​ന​ന്ത​പു​രം: തൃ​ശൂ​രി​ല്‍ അ​യ്യ​പ്പ​ന്‍റെ പേ​രി​ല്‍ വോ​ട്ട് അ​ഭ്യ​ര്‍​ഥി​ച്ച എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി സു​രേ​ഷ് ഗോ​പി​യു​ടേ​ത് ച​ട്ട​ലം​ഘ​ന​മാ​ണെ​ന്ന് മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ര്‍ ടി​ക്കാ​റാം മീ​ണ. ഇ​ത് വ്യ​ക്ത​മാ​യി ബോ​ധ്യ​പ്പെ​ട്ട​തി​നാ​ലാ​ണ് ക​ള​ക്ട​ര്‍ ടി.​വി.​അ​നു​പ​മ സ്ഥാ​നാ​ര്‍​ഥി​ക്ക് നോ​ട്ടീ​സ് അ​യ​ച്ച​തെ​ന്നും ക​ള​ക്ട​റെ ആ​രും തെ​ര​ഞ്ഞെ​ടു​പ്പ് ച​ട്ടം പ​ഠി​പ്പി​ക്കേ​ണ്ടെ​ന്നും മീ​ണ പ​റ​ഞ്ഞു.

വ​ര​ണാ​ധി​കാ​രി​കൂ​ടി​യാ​യ ക​ള​ക്ട​ര്‍​ക്കെ​തി​രെ ബി​ജെ​പി ന​ട​ത്തി​യ വി​മ​ര്‍​ശ​ന​ങ്ങ​ള്‍ ശ​രി​യ​ല്ലെ​ന്നും ടി​ക്കാ​റാം മീ​ണ കൂ​ട്ടി​ച്ചേ​ര്‍​ത്തു. നേ​ര​ത്തെ, ക​ള​ക്ട​റു​ടെ ന​ട​പ​ടി​യെ വി​മ​ര്‍​ശി​ച്ച്‌ ബി​ജെ​പി നേ​താ​ക്ക​ള്‍ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ക​ള​ക്ട​റു​ടെ ന​ട​പ​ടി വി​വ​ര​ക്കേ​ടാ​ണെ​ന്നു​വ​രെ ബി​ജെ​പി നേ​താ​ക്ക​ള്‍ പ​റ​ഞ്ഞി​രു​ന്നു. താ​ന്‍ ച​ട്ടം ലം​ഘി​ച്ചി​ട്ടി​ല്ലെ​ന്നാ​യി​രു​ന്നു സു​രേ​ഷ്ഗോ​പി​യു​ടെ വാ​ദം. ഇ​ഷ്ട ദൈ​വ​ത്തി​ന്‍റെ പേ​ര് പ​റ​യാ​നാ​കാ​ത്ത​ത് എ​ന്ത് ജ​നാ​ധി​പ​ത്യ​മാ​ണെ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചി​രു​ന്നു.

വെ​ള്ളി​യാ​ഴ്ച തേ​ക്കി​ന്‍​കാ​ട് മൈ​താ​ന​ത്തു ന​ട​ന്ന എ​ന്‍​ഡി​എ​യു​ടെ ക​ണ്‍​വ​ന്‍​ഷ​നി​ലാ​യി​രു​ന്നു സു​രേ​ഷ് ഗോ​പി​യു​ടെ വി​വാ​ദ പ്ര​സം​ഗം. ശ​ബ​രി​മ​ല​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് താ​ന്‍ വോ​ട്ടി​നു​വേ​ണ്ടി അ​പേ​ക്ഷി​ക്കു​ന്ന​ത്. ശ​ബ​രി​മ​ല വി​ഷ​യം അ​യ്യ​പ്പ​ഭ​ക്ത​ര്‍ കേ​ര​ള​ത്തി​ല്‍ മാ​ത്ര​മ​ല്ല ഭാ​ര​ത​ത്തി​ല്‍ മു​ഴു​വ​ന്‍ അ​ല​യ​ടി​പ്പി​ച്ചി​രി​ക്കും. പ്ര​ചാ​ര​ണ വേ​ള​ക​ളി​ല്‍ ശ​ബ​രി​മ​ല ച​ര്‍​ച്ച​യാ​ക്കി​ല്ലെ​ന്നു താ​ന്‍ പ്ര​തി​ജ്ഞ ചെ​യ്യു​ന്നു തു​ട​ങ്ങി​യ​വ​യാ​യി​രു​ന്നു പ്ര​സം​ഗ​ത്തി​ലെ പ്ര​സ​ക്ത​ഭാ​ഗ​ങ്ങ​ള്‍. പ്ര​സം​ഗ​ത്തി​ലെ വി​വാ​ദ​ഭാ​ഗം നോ​ട്ടീ​സി​ല്‍ പ​രാ​മ​ര്‍​ശി​ച്ചി​ട്ടു​ണ്ട്. 

മാ​തൃ​കാ പെ​രു​മാ​റ്റ​ച്ച​ട്ട​മ​നു​സ​രി​ച്ച്‌ ജാ​തി​യു​ടെ​യും സാ​മു​ദാ​യി​ക വി​കാ​ര​ങ്ങ​ളു​ടെ​യും പേ​രി​ല്‍ വോ​ട്ടു​ചോ​ദി​ക്കാ​ന്‍ പാ​ടി​ല്ല. മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ര്‍ പു​റ​പ്പെ​ടു​വി​ച്ച നി​ര്‍​ദേ​ശ​ങ്ങ​ളി​ല്‍ ശ​ബ​രി​മ​ല തെ​ര​ഞ്ഞെ​ടു​പ്പു വി​ഷ​യ​മാ​ക്ക​രു​തെ​ന്ന് പ​രാ​മ​ര്‍​ശി​ച്ചി​രു​ന്നു. ഈ ​നി​ര്‍​ദേ​ശ​ങ്ങ​ള്‍​ക്കു വി​രു​ദ്ധ​മാ​ണ് സു​രേ​ഷ് ഗോ​പി​യു​ടെ വാ​ക്കു​ക​ള്‍ എ​ന്നു കാ​ണു​ന്ന​താ​യി ക​ള​ക്ട​ര്‍ നോ​ട്ടീ​സി​ല്‍ പ​റ​യു​ന്നു​ണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K