28 March, 2019 09:29:06 PM


സിനിമാസ്വാദകരുടെ മനം കവര്‍ന്ന് 'ജൂനിയര്‍ ലൂസിഫര്‍' ലൂസിഫറിനെ കാണാനെത്തി




മലപ്പുറം: സിനിമാസ്വാദകരുടെ മനം കവര്‍ന്ന് ജൂനിയര്‍ ലൂസിഫര്‍ ചങ്ങരംകുളത്ത് എത്തി. ഇന്ന് തീയറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തിയ ലൂസിഫറിന്‍റെ ആദ്യപ്രദര്‍ശനങ്ങള്‍ നടക്കവെയാണ് ചിത്രത്തില്‍ നായകനായ മോഹന്‍ലാലിന്‍റെ കഥാപാത്രത്തിന്‍റെ കുട്ടിക്കാലം അവതരിപ്പിച്ച ആദര്‍ശ് ചങ്ങരംകുളം മാര്‍സ് സിനിമാസില്‍ എത്തിയത്. മലപ്പുറം തിരൂര്‍ സ്വദേശിയായ ആദര്‍ശിന് സിനിമാപ്രേമികളും തീയേറ്ററ്‍ ജീവനക്കാരും ചേര്‍ന്ന് വലിയ സ്വീകരണം നല്‍കി.



Share this News Now:
  • Google+
Like(s): 117