25 March, 2019 06:23:00 PM


കോട്ടയം മൂലേടത്ത് റയിൽവേ പാളത്തിന് സമീപം തരിശുപാടത്ത് വൻഅഗ്നിബാധ (VIDEO)



കോട്ടയം: മൂലേടത്ത് റയിൽവേ പാളത്തിന് സമീപം തരിശുപാടത്തിന് തീപിടിച്ചു. മൂന്ന് മണിക്കൂറിലധികമായി തീ കത്തുകയാണ്. വേനൽ ചൂടുകൂടിയതാണ് തീപിടുത്തതിന് കാരണമെന്നാണ് പ്രാഥമിക നി​ഗമനം. ഫയ‌‌ർഫോഴ്സ് ഉൾപ്പെടെ സ്ഥലത്തെത്തി തീ അണക്കാൻ പരിശ്രമം നടത്തുന്നുണ്ടെങ്കിലും ശ്രമം ഫലപ്രദമാകുന്നില്ല. പാടം മുഴുവൻ കത്തി തീരുവാനാണ് സാധ്യത. സമീപ പ്രദേശങ്ങളിലെ വീടുകളിലേക്ക് തീ പടരാതിരിക്കാൻ മുൻകരുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. തീപിടുത്തം നിലവിൽ ട്രെയിൻ ​ഗതാ​ഗതത്തെ ബാധിച്ചിട്ടില്ല.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K