Breaking News
പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി... തിരുവനന്തപുരം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി ... തൃശൂരില്‍ ഉച്ചയ്ക്കു ശേഷം അവധി... തെള്ളകത്ത് പള്ളിയില്‍ കുര്‍ബാനയ്ക്ക് പോയ എരുമേലി സ്വദേശിനി വീട്ടമ്മ കാറിടിച്ച് മരിച്ചു... കുന്നംകുളം പാറേംപാടത്ത് സ്വകാര്യബസ് കാനയിലേക്ക് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്... ഏറ്റുമാനൂര്‍ ചെറുവാണ്ടൂരില്‍ ഓട്ടോയും ലോറിയും കൂട്ടിയിടിച്ച് തിരുവഞ്ചൂര്‍ സ്വദേശി യുവാവ് മരിച്ചു... വിവരാവകാശ കമ്മീഷന്‍റെ ഹിയറിങ്ങിൽ ഹാജരാകാത്ത സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ നടപടി... മാധ്യമം ഈരാറ്റുപേട്ട ലേഖകന്‍ അബ്ദുള്‍ കരിം ബൈക്കപകടത്തില്‍ മരിച്ചു... മദ്യലഹരിയില്‍ സൃഹൃത്ത് റോഡിലേയ്ക്ക് തള്ളിയിട്ട യുവാവ് ലോറി കയറി മരിച്ചു...

24 March, 2019 11:22:38 AM


വൈത്തിരി സുഗന്ധഗിരിയിൽ വീണ്ടും മാവോയിസ്റ്റ് സാന്നിദ്ധ്യം; പരിശോധന ശക്തമാക്കി പൊലീസ്



വയനാട്: വൈത്തിരി വെടിവെപ്പിനുശേശേഷം മുന്നു ദിവസത്തിനുള്ളില്‍ തന്നെ മാവോയിസ്റ്റുകള്‍ വയനാട് സുഗന്ധഗിരിയിൽ എത്തിയെന്ന വിവരത്തെ തുടര്‍ന്ന് പ്രദേശത്ത് പരിശോധന ശക്തമാക്കി പൊലീസ്. സുഗന്ധഗിരിയിലെത്തിയ മാവോയിസ്റ്റ് സം‌ഘത്തിൽ തണ്ടർബോൾട്ടിന്‍റെ വെടിവെയ്പ്പില്‍ പരിക്കേറ്റ ചന്ദ്രുവുമുണ്ടായിരുന്നുവെന്നും നാട്ടുകാർ പൊലീസിന് മൊഴി നൽകി. പുറത്തു പറയരുതെന്ന് ഭീഷണിപ്പെടുത്തിയതിനാല്‍ നാട്ടുകാർ പോലീസിനെ വിവരം അറിയിച്ചിരുന്നില്ല.


നിരന്തരമായി ഭക്ഷണസാധനങ്ങള്‍ ആവശ്യപെടാന്‍ തുടങ്ങിയതോടെയാണ് വിവരം പോലിസ് അറയിയുന്നത്. പ്രദേശത്ത് കാര്യക്ഷമമായ രീതിയിൽ പോലീസ് പരിശോധനയില്ലെന്നാണ് നാട്ടുകാരുടെ പരാതി.  മാവോയിസ്റ്റുകൾ നിരന്തരമായി എത്തുന്ന അംബ, ആനപ്പാടി, മാങ്ങാപാടി അമ്പതേക്കര്‍ എന്നിവിടങ്ങളില്‍ രാത്രിയിലും പ്രത്യേക പൊലീസ് നിരീക്ഷണം വേണമെന്ന് നാട്ടുകാർ ആവശ്യപെട്ടു.

 



Share this News Now:
  • Google+
Like(s): 163