23 March, 2019 11:53:06 AM


പൂഞ്ഞാര്‍ ഹൈവേയില്‍ പനച്ചികപ്പാറയ്ക്ക് സമീപം കാര്‍ തലകീഴായി മറിഞ്ഞ് രണ്ട് പേര്‍ക്ക് പരിക്ക്




ഈരാറ്റുപേട്ട: പൂഞ്ഞാര്‍  ഹൈവേയില്‍ പൂഞ്ഞാര്‍ പനച്ചികപ്പാറയ്ക്ക് സമീപം കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം. ശനിയാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് അപകടമുണ്ടായത്. അപകടത്തില്‍ യാത്രക്കാരായ 2 പേര്‍ക്ക് പരിക്കേറ്റു. പൂഞ്ഞാര്‍ കുന്നോന്നി സ്വദേശികളാണ് വാഹനത്തിലുണ്ടായിരുന്നത്. നെടുമ്പാശേരി എയര്‍പോര്‍ട്ടില്‍ പോയി മടങ്ങുകയായിരുന്നു സംഘം. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്നാണ് നിഗമനം. മതിലില്‍ ഇടിച്ചു മറിഞ്ഞ വാഹനത്തിന്റെ മുന്‍ഭാഗം പൂര്‍ണമായി തകര്‍ന്നു. പരിക്കേറ്റവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K