14 March, 2019 06:51:28 PM


ടോം വടക്കന്‍ കേരളത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായേക്കും; തൃശൂരിലോ ചാലക്കുടിയിലോ സാധ്യത




ദില്ലി: കോണ്‍ഗ്രസില്‍ നിന്നും ബിജെപിയിലേക്ക് കൂടു മാറിയ ടോം വടക്കൻ കേരളത്തിൽ ബിജെപി സ്ഥാനാര്‍ത്ഥിയായി എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. തൃശൂരോ ചാലക്കുടിയിലോ ടോം വടക്കൻ സ്ഥാനാര്‍ത്ഥിയാകുമെന്നാണ് സൂചന. സ്ഥാനാര്‍ത്ഥിയാകണമെന്ന നിരന്തര ആഗ്രഹം കോൺഗ്രസ് നേതൃത്വം അവഗണിച്ചതിന്‍റെ പ്രതിഷേധമാണ് ബിജെപിക്കൊപ്പം പോകാനുള്ള തീരുമാനത്തിന് വടക്കനെ പ്രേരിപ്പിച്ചതെന്ന വിവരം നേരത്തെ പുറത്ത് വന്നിരുന്നു. 

സ്ഥാനാര്‍ത്ഥി ചര്‍ച്ചകളിലും ടോം വടക്കനെ മാറ്റി നി‍‍‍ർത്തിയുള്ള പട്ടികയാണ് ഹൈക്കമാന്‍റ് പരിഗണിച്ചതും. ഇതിൽ വലിയ പ്രതിഷേധം ടോം വടക്കന് ഉണ്ടായിരുന്നു എന്നാണ് വിവരം. മൂന്ന് ദിവസം മുൻപ് വരെ കോൺഗ്രസിനെ ന്യായീകരിച്ച് പൊതു വേദികളിലെത്തിയിരുന്ന ടോം വടക്കനാണ് പെട്ടെന്ന് നിലപാട് മാറ്റി ബിജെപിക്കൊപ്പം പോയതും മെമ്പര്‍ഷിപ്പ് കൈപ്പറ്റിയതും. കോൺഗ്രസ് നേതൃത്വത്തിനെതിരെ വടക്കൻ ആഞ്ഞടിക്കുകയും ചെയ്യുന്നുണ്ട്. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K