12 March, 2019 10:48:42 AM


വടക്കഞ്ചേരി ടൗണിൽ വൻ അഗ്നിബാധ; വസ്ത്രവ്യാപാരശാല പൂര്‍ണ്ണമായി കത്തി നശിച്ചു (VIDEO കാണാം)




- അജയ് ശ്രീകണ്ഠന്‍

ആലത്തൂര്‍: വടക്കഞ്ചേരി ടൗണിൽ വൻ അഗ്നിബാധ. വസ്ത്രവ്യാപാരശാല പൂര്‍ണമായി കത്തി നശിച്ചു. ടൗണിന്‍റെ സെന്‍ട്രലില്‍ തന്നെ കിഴക്കഞ്ചേരി റോഡിലുള്ള കനിഹ സില്‍ക്സ് ആണ് കത്തിയത്. തീ കെടുത്താനുള്ള ശ്രമം തുടരുന്നു. രാവിലെ 8.15 മണിയോടെ കട തുറന്നശേഷം താഴത്തെ നിലയില്‍നിന്നാണ് തീ പടര്‍ന്നത്.

മെയിന്‍ സ്വിച്ച് ഓണാക്കിയ പിന്നാലെ തീ പടര്‍ന്നു പിടിക്കുകയായിരുന്നു എന്നാണ് വിവരം. നിമിഷനേരം കൊണ്ട് കടയുടെ മൂന്ന് നിലകളിലേക്കും തീ പടര്‍ന്നു. അഗ്നിശമനസേനയുടെ ആറോളം യൂണിറ്റുകള്‍ മൂന്ന് മണിക്കൂറിലധികം മാറി മാറി നടത്തിയ ശ്രമത്തിനൊടുവിലാണ് തീ അല്‍പ്പമെങ്കിലും നിയന്ത്രണവിധേയമായത്. 


കടയുടെ സമീപത്തുള്ള വ്യാപാരസ്ഥാപനങ്ങളിലേക്കും തീ പടര്‍ന്നിരുന്നു. കടയുടെ സമീപത്ത് പാര്‍ക്ക് ചെയ്തിരുന്ന ഏതാനും ബൈക്കുകളും അഗ്നിക്കിരയായി. അല്‍പം കൂടി താമസിച്ചിരുന്നെങ്കില്‍ വടക്കഞ്ചേരി ടൗണിനെ ആകെ വന്‍ ദുരന്തത്തിലേക്ക് നയിക്കുമായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഈ റൂട്ടില്‍ ഗതാഗതം നിരോധിച്ചിരിക്കുകയാണ്. ഏതാനും ദിവസം മുമ്പ് കനിഹ സില്‍ക്സില്‍ ഡിസ്കൌണ്ട് സെയില്‍ ആരംഭിച്ചിരുന്നു.






Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.3K