10 March, 2019 11:50:43 PM


കൊല്ലം കുണ്ടറയ്ക്ക് സമീപം ഓട്ടോ ഇടിച്ച് സ്കൂട്ടർ യാത്രക്കാരിക്ക് പരിക്ക്



കൊല്ലം : കൊല്ലം -തിരുമംഗലം ദേശീയ പാതയിൽ പെട്ടി ഓട്ടോയും സ്കൂട്ടറും കൂട്ടി ഇടിച്ചു സ്കൂട്ടർ യാത്രക്കാരിയായ യുവതിക്ക് ഗുരുതര പരിക്ക്. ഞായറാഴ്ച രാത്രി 10. 45ഓടെ കുണ്ടറ ഇളമ്പള്ളൂർ ജംഗ്ഷന് സമീപം ആണ് സംഭവം. എതിർദിശകളിൽ നിന്നും വന്ന വാഹനങ്ങൾ ആണ് കൂട്ടി ഇടിച്ചത്. പരിക്കേറ്റ ജയയെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുണ്ടറ പൊലീസ് കേസ് എടുത്തു.



Share this News Now:
  • Google+
Like(s): 59