09 March, 2019 08:37:04 PM


ഏറ്റുമാനൂര്‍ പട്ടിത്താനത്ത് കാറും പിക്ക് അപ് വാനും കൂട്ടിയിടിച്ച് അഞ്ച് പേര്‍ക്ക് പരിക്ക്



ഏറ്റുമാനൂര്‍: എം.സി.റോഡില്‍ പട്ടിത്താനത്ത് കാറും പിക്കപ് വാനും കൂട്ടിയിടിച്ച് അഞ്ച് പേര്‍ക്ക് പരിക്ക്. ശനിയാഴ്ച  വൈകിട്ട് 5.30 മണിയോടെ പട്ടിത്താനത്തിനും രത്‌നഗിരിക്കും ഇടയിലുള്ള ഇറക്കത്തിലായിരുന്നു അപകടം. പരിക്കേറ്റ കാര്‍ യാത്രക്കാരില്‍ ഇത്തിത്താനം കടുപ്പില്‍ ജിനി തെരേസ (47), കൈലാകം നാന്‍സി ബാബു(55), കട്ടപ്പന തുരുത്തിമാലില്‍ ഫാ.ടോം കുന്നേല്‍ (62) എന്നിവരെ തെള്ളകത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാര്‍ ഡ്രൈവര്‍ക്കും പിക്ക് വാന്‍ ഡ്രൈവര്‍ക്കും നിസാര പരിക്കേറ്റു.


കൂത്താട്ടുകുളത്ത് ആയുര്‍വേദ ആശുപത്രിയില്‍ പോയി വരികയായിരുന്നു കാറിലെ യാത്രക്കാര്‍. രത്‌നഗിരി പള്ളി കഴിഞ്ഞുള്ള വളവില്‍ ഇറക്കം ഇറങ്ങിവരവെ എതിര്‍വശത്തുനിന്നും വന്ന പിക്ക് വാന്‍ നിയന്ത്രണം വിട്ട് കാറിലിടിക്കുകയായിരുന്നു. പിക്ക് അപ് വാനിന് മുന്നില്‍ ഒരു ബൈക്ക് യാത്രികന്‍ ഉണ്ടായിരുന്നു. മൊബൈലില്‍ സംസാരിച്ച്‌കൊണ്ടായിരുന്നുവത്രേ ഇയാള്‍ ബൈക്ക് ഓടിച്ചിരുന്നത്. ഇതിനിടെ ബൈക്ക് പാളുന്നതുകണ്ട് ഇടിക്കാതിരിക്കാന്‍ വെട്ടിച്ചപ്പോള്‍ വാനിന്റെ നിയന്ത്രണം വിടുകയായിരുന്നുവത്രേ.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K