09 March, 2019 03:44:54 PM


യുപിയില്‍ എസ്പി-ബിഎസ്പി സഖ്യത്തെ തള്ളി ജ്യോതിരാദിത്യ സിന്ധ്യ: കോണ്‍ഗ്രസ് ഒറ്റയ്ക്ക് മത്സരിക്കും



ലക്നൌ: ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് ഒറ്റയക്ക് മൽസരിക്കുമെന്നും എസ്‍പി - ബിഎസ്‍പി സഖ്യവുമായി തെരഞ്ഞെടുപ്പ് നീക്കുപോക്കിനില്ലെന്നും വ്യക്തമാക്കി എഐസിസി ജനറൽ സെക്രട്ടറി ജ്യോതിരാദിത്യ സിന്ധ്യ. കോൺഗ്രസിനായി രണ്ട് സീറ്റ് ഒഴിച്ചിട്ട സഖ്യത്തിന് വേണ്ടി വേണമെങ്കിൽ രണ്ട് മൂന്ന് സീറ്റ് കോണ്‍ഗ്രസ് ഒഴിച്ചിടാമെന്നും സിന്ധ്യ പറഞ്ഞു. ഒരേ ആശയമുള്ള പാർട്ടികൾ ഒരേ തരത്തിൽ ചിന്തിക്കണമെന്നും സഖ്യത്തിനുള്ള മറുപടിയായി സിന്ധ്യ പറയുന്നു. ഉത്തർപ്രദേശിലെ മുഴുവൻ മണ്ഡലങ്ങളിലും കോൺഗ്രസ് മത്സരിക്കുമെന്നും ജ്യോതിരാദിത്യ സിന്ധ്യ വ്യക്തമാക്കി. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K