09 March, 2019 08:23:56 AM


റാന്നി അങ്ങാടി പേട്ടയിൽ കടകൾക്ക് പിന്നിലായി പരിഭ്രാന്തി പരത്തി വൻ സ്ഫോടനം



റാന്നി: അങ്ങാടി പേട്ടയിൽ കടകൾക്ക് പിന്നിലായി വൻ സ്ഫോടനം. വൈകിട്ട് 5.30 മണിയോടെ സ്ഫോടനശബ്ദം കേട്ട നാട്ടുകാരും വ്യാപാരികളും പരിഭ്രാന്തരായി. കടകൾക്കും സമീപത്തെ വീടുകൾക്കും കേടുപാടുകൾ സംഭവിച്ചു. ജനലുകൾ ചിന്നിച്ചിതറി. പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി നടത്തിയ പരിശോധനയില്‍ കടകള്‍ക്ക് പിന്നിലെ തോട്ടില്‍ കൂട്ടിയിട്ടിരുന്ന മാലിന്യത്തില്‍ നിന്നാണ് സ്ഫോടനം ഉണ്ടായതെന്ന് മനസിലായി. മാലിന്യം കത്തിച്ചപ്പോള്‍ അതിനിടയില്‍ കിടന്ന എന്തോ വസ്തു പൊട്ടിതെറിച്ചതായിരിക്കാം എന്ന് പോലീസ് പറഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K