05 March, 2019 08:29:56 PM


സോഷ്യല്‍ മീഡിയയില്‍ തരംഗമായി സാഹോയുടെ മേക്കിംഗ് വീഡിയോ; ആദ്യദിനം കണ്ടത് 12 ദശലക്ഷം പേര്‍




തിരുവനന്തപുരം: ശ്രദ്ധ കപൂറിന് ജന്മദിനം ആശംസിച്ച് സഹോയുടെ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ട സാഹോയുടെ രണ്ടാം മേക്കിംഗ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നു. ആദ്യദിനം 12 ദശലക്ഷം പേരാണ് യൂടൂബില്‍ വീഡിയോ കണ്ടത്. പ്രഭാസിന്‍റെ ബിഗ് ബജറ്റ് ബഹുഭാഷാ ചിത്രമായ സാഹോയില്‍ ലാലും അഭിനയിക്കുന്നുണ്ട്. ഞായറാഴ്ച്ച പുറത്തു വിട്ട വീഡിയോയില്‍ ലാലും പ്രത്യക്ഷപ്പെടുന്നുണ്ട്. അബുദാബി ഷെഡ്യൂളിലുള്ള ചിത്രത്തിന്‍റെ മേക്കിംഗ് വീഡിയോ ആണ് ഇപ്പോള്‍ പുറത്തു വിട്ടിരിക്കുന്നത്.

ഷെയ്ഡ്‌സ് ഓഫ് സാഹോയെന്ന പേരിലാണ് വീഡിയോ ഒരുക്കിയിരിക്കുന്നത്. ആക്ഷന്‍ രംഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നതാണ് രണ്ടാം ഭാഗം. നിര്‍മ്മാതാക്കളായ യുവി ക്രിയേഷന്‍റെ ഫേസ്ബുക്ക് പേജിലൂടെയാണ് വീഡിയോ റീലീസ് ചെയ്തത്.  പുതിയ വീഡിയോ പുറത്തിറങ്ങിയതോടെ ചിത്രത്തിന്റെ റിലീസിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.

ജാക്കി ഷ്രോഫ്, നീല്‍ നിതിന്‍ മുകേഷ്, മന്ദിര ബേദി, ചങ്കി പാണ്ഡേ, മഹേഷ് മഞ്ജരേക്കര്‍, അരുണ്‍ വിജയ്, മുരളി ശര്‍മ തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നുണ്ട്. റണ്‍ രാജാ റണ്‍ എന്ന തെലുങ്ക് ചിത്രത്തിലൂടെ ശ്രദ്ധേയനായ സുജീത് ആണ് സാഹോ സംവിധാനം ചെയ്യുന്നത്. ശങ്കര്‍-എഹ്‌സാന്‍-ലോയ് ത്രയങ്ങളാണ് സംഗീതസംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിലെ ഗാനരചന നിര്‍വഹിച്ചിരിക്കുന്നത് അമിതാബ് ഭട്ടാചാര്യയാണ്. പ്രഭാസിന്റെ ജന്മദിനമായ ഒക്ടബോര്‍ 23 ന് പുറത്തവിട്ട ആദ്യ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു.



Share this News Now:
  • Google+
Like(s): 167