02 March, 2019 08:44:17 PM


ലൈഫ് മിഷനില്‍ എന്‍ജിനീയര്‍, ടെക്‌നിക്കല്‍ അസിസ്റ്റന്‍റ്, ഫീല്‍ഡ് സ്റ്റാഫ്: ഇന്‍റര്‍വ്യു അഞ്ചിന്


കോട്ടയം: പ്രളയ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി  വീടുകളുടെ നിര്‍മ്മാണം വേഗത്തില്‍ പൂര്‍ത്തീകരിക്കുന്നതിന് ലൈഫ് മിഷന്‍  ജില്ലയില്‍ ആരംഭിക്കുന്ന  ഫെസിലിറ്റി ഹബ്ബുകളില്‍ എന്‍ജിനീയര്‍, ടെക്‌നിക്കല്‍ അസിസ്റ്റന്റ്, ഫീല്‍ഡ് സ്റ്റാഫ് എന്നീ തസ്തികകളില്‍ നിയമനം  നടത്തുന്നതിന് മാര്‍ച്ച് അഞ്ചിന് വാക്ക് -ഇന്‍-ഇന്റര്‍വ്യു നടത്തും. പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ള നിശ്ചിത യോഗ്യതയുളളവര്‍ രാവിലെ 10.30ന് ജില്ലാ പഞ്ചായത്ത് കെട്ടിട സമുച്ചയത്തില്‍ പ്രവര്‍ത്തിക്കുന്ന ലൈഫ് മിഷന്‍ ഓഫീസില്‍ എത്തണം. കൂടുതല്‍ വിവരങ്ങള്‍ www.lifemission.lsgkerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K