26 February, 2019 08:58:36 AM


ചെന്നൈ - മംഗലാപുരം മെയില്‍ ഷൊര്‍ണൂരില്‍ പാളം തെറ്റി; മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു





ഷൊർണൂർ: ചെന്നൈയിൽ നിന്നും മംഗലാപുരത്തേക്ക് വരികയായിരുന്ന സൂപ്പർഫാസ്റ്റ് മെയിൽ (12601) ഷൊർണൂർ റെയിൽവേ സ്റ്റേഷന് സമീപം പാളം തെറ്റി. ആർക്കും ഗുരുതര പരിക്കേറ്റതായി റിപ്പോർട്ടില്ല. പാലക്കാട് ഭാഗത്തു നിന്നും ഷൊർണൂർ സ്റ്റേഷനിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് യാർഡിന് സമീപമാണ് പാളം തെറ്റിയത്.

എൻജിന് പിന്നിലെ രണ്ട് ബോഗികൾ മുഴുവനായും പാളം തെറ്റിയിട്ടുണ്ട്. പാളത്തിന് അരികിലെ ഇലക്ട്രിക് പോസ്റ്റുകൾ തകർന്നിട്ടുണ്ട്. ആദ്യത്തെ ബോഗിയായ പാർസൽ വാനും പിന്നിലെ കോച്ചുമാണ് പാളം തെറ്റിയത്. ഇതോടെ ഷൊർണൂരിൽ നിന്നും കോഴിക്കോട്, തൃശ്ശൂർ ഭാഗങ്ങളിലേക്കും പാലക്കാട് ഭാഗത്തേക്കുമുള്ള ട്രെയിൻ ഗതാഗതം മുടങ്ങി. തൃശൂർ - പാലക്കാട് റൂട്ടിൽ ട്രെയിൻ ഗതാഗതത്തെ ബാധിച്ചിട്ടില്ല.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K