12 February, 2019 10:16:52 PM


ലോക്സഭാ തെരഞ്ഞെടുപ്പ്: പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കൂട്ടസ്ഥലംമാറ്റം



കൊച്ചി: ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കൂട്ടസ്ഥലംമാറ്റം. കൊച്ചി റേഞ്ചിന് കീഴിലുള്ള കോട്ടയം, എറണാകുളം റൂറല്‍, ഇടുക്കി, ആലപ്പുഴ, കൊച്ചി സിറ്റി എന്നീ യൂണിറ്റുകളിലെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ നിന്നായി എസ്ഐമാരും എഎസ്ഐമാരും ഉള്‍പ്പെടെ 87 ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി കൊണ്ട് ഐജി വിജയ് സാഖറെ ഉത്തരവിട്ടു.

കൊച്ചി സിറ്റിയില്‍ നിന്ന് 10 പേരും എറണാകുളം റൂറലില്‍ നിന്ന് 30 പേരും കോട്ടയം ജില്ലയില്‍ നിന്ന് 20 പേരും ഇടുക്കിയില്‍ നിന്ന് 12 പേരും ആലപ്പുഴയില്‍ നിന്ന് 15 പേരുമാണ് സ്ഥലം മാറ്റപ്പെട്ടത്. ഓരോ ജില്ലയില്‍ നിന്നും സ്ഥലം മാറ്റപ്പെട്ട ഉദ്യോഗസ്ഥരും നിയമിക്കപ്പെട്ട യൂണിറ്റും ചുവടെ.








Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K