09 February, 2019 09:39:43 PM


വിശദീകരണം എന്ന വാക്ക് തെറ്റായി വ്യാഖ്യാനിച്ചു; ബോര്‍ഡിലേത് അനാവശ്യ വിവാദം - കടകംപള്ളി



തിരുവനന്തപുരം: ദേവസ്വം ബോർഡ് കമ്മീഷണറോട് പ്രസിഡന്‍റ് വിശദീകരണം ചോദിച്ചുവെന്ന് മാധ്യമങ്ങൾ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നുവെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ദേവസ്വം ബോർഡിൽ ഉണ്ടായത് അനാവശ്യ വിവാദമാണ്. കമ്മീഷണറോട് കോടതിയിൽ എന്താണ് സംഭവിച്ചതെന്ന് ചോദിക്കുക മാത്രമാണ് ചെയ്തതെന്നും മന്ത്രി പറഞ്ഞു.  ശബരിമലയിൽ സുഖമായി ദർശനം നടത്താനുള്ള സൗകര്യങ്ങൾ ഒരുക്കുമെന്നും അക്രമകാരികളെ സന്നിധാനത്ത് പ്രവേശിപ്പിക്കില്ലെന്നും മന്ത്രി കൂട്ടിചേര്‍ത്തു.






Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K