09 February, 2019 09:15:30 PM


കോപ്പിയടി തടയാൻ ശ്രമിച്ച അധ്യാപകന്‍റെ ചെവി വിദ്യാർത്ഥി അടിച്ച് തകർത്തു



കാസർഗോഡ്: പരീക്ഷയ്ക്കിടെ കോപ്പിയടി തടയാൻ ശ്രമിച്ച അധ്യാപകന്‍റെ ചെവി വിദ്യാർത്ഥി അടിച്ച് തകർത്തു. കാസർഗോഡ് ചെമ്മനാട് ജമാ അത്ത് ഹയർസെക്കന്‍ററി സ്കൂളിലെ അധ്യാപകൻ  ബോബി ജോസി (44) നാണ് വിദ്യാർത്ഥിയുടെ ക്രൂര മർദനം ഏല്‍ക്കേണ്ടിവന്നത്.

ഹയർസെക്കണ്ടറി രണ്ടാം വർഷ മോഡൽ പരീക്ഷക്കിടെയാണ് സംഭവം. വിദ്യാർത്ഥി കോപ്പിയടിക്കാൻ ശ്രമിക്കുകയും അനാവശ്യ ബഹളം വയ്ക്കുകയും ചെയ്തത് തടഞ്ഞതോടെയാണ് അധ്യാപകൻ ബോബി ജോസിന് നേരെ കയ്യേറ്റമുണ്ടായത്.  അധ്യാപകന്‍റെ ഇടത് ചെവിയുടെ കർണപുടത്തിനും കൈക്കും സാരമായി പരിക്കേറ്റിട്ടുണ്ട്.

അധ്യാപകന്‍റെ പരാതിയിൽ വിദ്യാർത്ഥിയെ പൊലീസ് അറസ്റ്റ് ചെയ്തു. ആശുപത്രിയിലെത്തി വിദ്യാർത്ഥിയുടെ രക്ഷിതാവ് ലത്തീഫ് അധ്യാപകനെ ഭീഷണിപ്പെടുത്തിയിരുന്നു. ഈ പരാതിയിൽ അറസ്റ്റ് രേഖപ്പെടുത്തിയ ലത്തീഫിനെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. കേസുകളുമായി മുന്നോട്ട് പോകാനാണ് അധ്യാപകന്‍റേയും സ്കൂൾ മാനേജ്മെന്‍റിന്‍റേയും തീരുമാനം. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K