08 February, 2019 03:42:37 PM


തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ ഇടഞ്ഞു; ഗുരുവായൂരില്‍ ആന 2 പേരെ കൊന്നു, എട്ട് പേര്‍ക്ക് പരിക്ക്



തൃശ്ശൂര്‍: ഗുരുവായൂര്‍ കോട്ടപ്പടിയില്‍ ക്ഷേത്ര ഉത്സവത്തിനിടെ ഇടഞ്ഞോടിയ ആനയുടെ ചവിട്ടേറ്റ് രണ്ട് പേർ മരിച്ചു. കണ്ണൂര്‍ സ്വദേശി ബാബു, കോഴിക്കോട് സ്വദേശി മുരുകൻ എന്നിവരാണ് മരിച്ചത്. തെച്ചിക്കോട്ടുകാവ് രാമച്ചന്ദ്രൻ എന്ന ആനയാണ് ഇടഞ്ഞത്. പിറകില്‍ നിന്ന് ചിലര്‍ പടക്കം പൊട്ടിച്ചതോടെ ആന പരിഭ്രാന്തനായി ഓടുകയായിരുന്നു. ഓടുന്നതിനിടെ സമീപത്ത് നില്‍ക്കുകയായിരുന്ന ബാബുവിനെ ചവിട്ടികൊല്ലുകയായിരുന്നു. ഗുരുതരപരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന മുരുകൻ വൈകിട്ടോടെയും മരിച്ചു.


കോട്ടപടിയിലെ ബന്ധുവിന്‍റെ വീട്ടിലേക്ക് വന്നതായിരുന്നു ബാബു. ആനയിടഞ്ഞ് പരിഭ്രാന്തരായി ഓടിയ ജനക്കൂട്ടത്തിനിടയ്ക്ക് പെട്ട 8 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട് . ആനയുടെ മുന്നില്‍ നിന്നിരുന്ന മേളക്കാര്‍ക്കാണ് പരുക്കേറ്റത്. ഇവരെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ നില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു

 



Share this News Now:
  • Google+
Like(s): 1485