06 February, 2019 05:44:47 PM


ടിക്ക് ടോക്ക് ആപ്പിന് 'ആപ്പു' വീഴും; നിയന്ത്രണങ്ങളുമായി കേന്ദ്രസര്‍ക്കാര്‍



ന്യൂഡല്‍ഹി: ടിക്ക് ടോക്ക് ഉള്‍പ്പെടെയുള്ള ചൈനീസ് ആപ്പുകളെ നിയന്ത്രിക്കാനൊരുങ്ങി കേന്ദ്രം. ഇത്തരം ആപ്പുകള്‍ക്ക് ഇന്ത്യയിലുള്ള പ്രചാരം അപകടകരമാം വിധം വര്‍ദ്ധിച്ച സാഹചര്യത്തിലാണ് ഈ നീക്കം. ടിക് ടോക്ക് പോലുള്ള ആപ്പുകള്‍ക്ക് പിന്നില്‍ മറഞ്ഞിരിക്കുന്ന കെണികള്‍ക്കുള്ള സാധ്യതകള്‍ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇന്ത്യയില്‍ അംഗീകൃത ഓഫീസുകള്‍ ഇല്ലാത്ത ഇത്തരം ആപ്പുകള്‍ക്കാകും ഇത് പ്രധാനമായും ബാധകമാവുക. അംഗീകൃത ഓഫീസുകളുള്ള ആപ്പുകള്‍ക്കും ഇന്ത്യന്‍ നിയമങ്ങളനുസരിച്ചുള്ള നിയന്ത്രണങ്ങള്‍ കൊണ്ടു വരുമെന്നാണ് അധികൃതര്‍ പറയുന്നത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K