05 February, 2019 12:10:21 PM


പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്; ഒ.എം. ജോര്‍ജ് കീഴടങ്ങി



കല്‍പ്പറ്റ: പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഒളിവിലായിരുന്ന വയനാട് ഡിസിസി അംഗവും സുല്‍ത്താന്‍ ബത്തേരി മുന്‍ പഞ്ചായത്ത് പ്രസിഡന്‍റുമായിരുന്ന ഒ.എം. ജോര്‍ജ് മാനന്തവാടി സ്‌പെഷല്‍ മൊബൈല്‍ സ്‌ക്വാഡ് ഡിവൈഎസ്പിക്കു മുന്‍പാകെ കീഴടങ്ങി.


ഒന്നരവര്‍ഷമായി ജോര്‍ജ് പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയാണെന്നാണ് പരാതി നല്‍കിയിരിക്കുന്നത്. വിദ്യാര്‍ഥിയായ പെണ്‍കുട്ടിയെ വീട്ടില്‍ വച്ചും മറ്റുമാണു പീഡിപ്പിച്ചത്. ഒരാഴ്ച മുന്‍പ് പെണ്‍കുട്ടി ജീവനൊടുക്കാന് ശ്രമിച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. പോക്‌സോ പ്രകാരം ബത്തേരി പോലീസ് കേസെടുത്തതിനു പിന്നാലെ ജോര്‍ജ് ഒളിവില്‍ കഴിയുകയായിരുന്നു.


ബലാത്സംഗം, പീഡനം, പട്ടികവര്‍ഗക്കാര്‍ക്കെതിരായ അതിക്രമം, സ്ത്രീകള്‍ക്കെതിരായ അതിക്രമം, പോക്‌സോ എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.



Share this News Now:
  • Google+
Like(s): 235