04 February, 2019 04:58:33 PM


വാട്‌സ്‌ആപ്പ് ചാറ്റുകള്‍ക്ക് കൂടുതല്‍ സുരക്ഷിതത്വം; ഇനി മുതല്‍ ഫേസ് ലോക്കും ടച്ച്‌ ഐഡിയും



ന്യൂഡല്‍ഹി: നവീന സാങ്കേതിക വിദ്യയോടെ ഫേസ് ലോക്കും ടച്ച്‌ ഐഡിയും കൊണ്ടുവരാന്‍ വാട്‌സ്‌ആപ്പ്. ജനപ്രിയ മെസേജിങ് ആപ്ലിക്കേഷനായ വാട്‌സ്‌ആപ്പ് ചാറ്റുകള്‍ക്ക് കൂടുതല്‍ സുരക്ഷിതത്വം ഉറപ്പ് വരുത്താനാണ് ഈ നീക്കം. ബീറ്റപതിപ്പായ 2.19.20.19 ല്‍ ഈ പ്രത്യേകതകള്‍ അനുഭവിക്കാമെന്ന് പ്രമുഖ ടെക് വെബ്‌സൈറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഐ.ഒ.എസ് പ്ലാറ്റ്‌ഫോമില്‍ അതും പരീക്ഷണാര്‍ത്ഥമാണ് ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്നത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K