04 February, 2019 10:58:20 AM


കെഎസ്‌ആര്‍ടിസി നിയമനം പി എസ് സി വഴി മാത്രമെന്ന് ഹൈക്കോടതി; എംപാനല്‍ ജീവനക്കാരുടെ ഹര്‍ജി തളളി



കൊച്ചി: കെഎസ്‌ആര്‍ടിസി എം പാനല്‍ ജീവനക്കാരെ പിരിച്ചുവിട്ടതിനെതിരായി നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. കെഎസ്‌ആര്‍ടിസിയിലെ നിയമനം പി എസ് സി വ‍ഴി നടപ്പാക്കണമെന്നും ഹൈക്കോടതി. എംപാനലുകാര്‍ക്ക് അവകാശം നേടിയെടുക്കുന്നതിന് ലേബര്‍ കോടതിയെയൊ ഇന്‍ഡസ്ട്രിയല്‍ ട്രിബ്യൂണലിനെയോ സമീപിക്കാം. ഒ‍ഴിവുള്ള തസ്തികകളില്‍ എം പാനലുകാരെ നിയമിക്കണമെന്ന ആവശ്യമുന്നയിച്ചായിരുന്നു എം പാനല്‍ ജീവനക്കാര്‍ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. കെ എസ് ആര്‍ ടി സി കണ്ടക്ടര്‍ നിയമനം പി എസ് സി വ‍ഴി മാത്രമെ പാടുകയുള്ളൂവെന്നും ഹൈക്കോടതി. 



Share this News Now:
  • Google+
Like(s): 257